General Science Questions and Answers (Malayalam) - Set 18

1.   ദൃശ്യപ്രകാശത്തിലെ ഘടക വർണ്ണങ്ങൾ ഏതെല്ലാം?
വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് (VIBGYOR)
2.   പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമാണെന്ന് സ്ഥിരീകരിച്ച ശാസ്ത്രജ്ഞൻ?
ഹെൻറിച്ച് ഹെർട്സ്
3.   ഏത് സൂക്ഷ്മ കണങ്ങൾ കൊണ്ടാണ് പ്രകാശം നിർമ്മിക്കപ്പെട്ടിരിക്കുന്നത്?
ഫോട്ടോണുകൾ
4.   ശൂന്യതയിൽ പ്രകാശത്തിന്റെ സഞ്ചാര വേഗം?
2,99,792 Km/s
5.   പ്രകാശത്തിന്റെ വേഗം ഏകദേശം കൃത്യമായി ആദ്യം കണക്കാക്കിയത് ആര്?
ആൽബർട്ട് എ മൈക്കൽസൺ
6.   പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തിയത് ആര്?
ലിയോൺ ഫൂക്കാൾട്ട്
7.   പ്രകാശത്തിന്റെ തരംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
ക്രിസ്റ്റ്യൻ ഹൈജൻസ്
8.   പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?
ഐസക്ക് ന്യൂട്ടൻ
9.   സോപ്പു കുമിള, എണ്ണപ്പാളി എന്നിവയിലുള്ള മനോഹര വർണ്ണങ്ങൾക്ക് കാരണം?
ഇന്റർഫെറൻസ്
10.  ഒന്നിലധികം പ്രകാശതരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന പ്രകാശ പ്രതിഭാസം?
ഇന്റർഫെറൻസ്
11.  CD കളിൽ കാണപ്പെടുന്ന വർണ്ണരാജികൾക്ക് കാരണമായ പ്രകാശ പ്രതിഭാസം?
ഡിഫ്രാക്ഷൻ
12.  സൂക്ഷ്മങ്ങളായ അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം?
ഡിഫ്രാക്ഷൻ
13.  മരീചികയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസം?
റിഫ്രാക്ഷൻ (അപവർത്തനം)
14.  സാന്ദ്രത വ്യത്യാസമുള്ള രണ്ടു മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ സഞ്ചാരപാതയ്ക്കുണ്ടാവുന്ന വ്യതിയാനം എങ്ങനെ അറിയപ്പെടുന്നു?
റിഫ്രാക്ഷൻ (അപവർത്തനം)
15.  ശബ്ദത്തെക്കുറിച്ചുള്ള പഠന ശാഖയാണ് .................
എക്കൂസ്റ്റിക്സ്
16.  ചന്ദ്രനിലുള്ള ഒരാൾക്ക് ശബ്ദം കേൾക്കാൻ കഴിയാത്തതിന്റെ കാരണമെന്ത്?
അവിടെ വായുമണ്ഡലം ഇല്ലാത്തത് കൊണ്ട്
17.  ശൂന്യതയിൽ ശബ്ദത്തിന്റെ സഞ്ചാര വേഗം എത്ര?
ശൂന്യതയിൽ ശബ്ദത്തിന് സഞ്ചരിക്കാൻ കഴിയില്ല. ശബ്ദത്തിന് സഞ്ചരിക്കണമെങ്കിൽ മാധ്യമം ആവശ്യമാണ്.
18.  ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി അതിവേഗ വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം ഏത്?
പൂർണ്ണ ആന്തരിക പ്രതിഫലനം
19.  വജത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം?
പൂർണ്ണ ആന്തരിക പ്രതിഫലനം
20.  ................. നു തൃപ്തികരമായ വിശദീകരണം നൽകിയതിനാലാണ് 1921ൽ ആൽബർട്ട് ഐൻസ്റ്റീന് ഭൗതിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചത്.
ഫോട്ടോ ഇലക്ട്രിക്ക് പ്രതിഭാസം

Pages  17   18   19   20   21   22 

Post a comment

0 Comments