General Science Questions and Answers (Malayalam) - Set 12

1.   ഒരു മെട്രിക്ക് കാരറ്റ് എന്നത് എത്ര ഗ്രാമാണ്?
200 മില്ലിഗ്രാം
2.   വജ്രത്തിന്റെ ഗുണമേന്മ അളക്കുന്ന അളവുകോൽ?
പാരഗൺ
3.   ഒരു പാരഗൺ എന്നത് എത്ര കാരറ്റാണ്?
100 കാരറ്റ്
4.   സസ്യ എണ്ണയിലൂടെ .............. വാതകം കടത്തിവിട്ടാണ് വനസ്പതി നെയ്യ് ഉണ്ടാക്കുന്നത് ?
ഹൈഡ്രജൻ
5.   കൃത്രിമമായി മഴ പെയ്യിക്കാൻ മേഘങ്ങളിൽ വിതറുന്ന രാസവസ്തുവാണ് ........
സിൽവർ അയോഡൈഡ്
6.   പിത്തള, ചെമ്പ് പാത്രങ്ങളിലെ ക്ലാവിന്റെ ശാസ്ത്രീയ നാമം?
ബേസിക്ക് കോപ്പർ കാർബണേറ്റ്
7.   കണ്ണീർവാതകത്തിന്റെ ശാസ്ത്രീയ നാമം?
ക്ലോറോ അസെറ്റോഫിനോൺ
8.   എലിവിഷത്തിന്റെ ശാസ്ത്രീയ നാമം?
സിങ്ക് ഫോസ്ഫൈഡ്
9.   മുട്ടയുടെ തോട് ഏത് രാസവസ്തു കൊണ്ടാണ് നിർമിക്കപ്പെട്ടിട്ടുള്ളത്?
കാൽസ്യം കാർബണേറ്റ്
10.  ............... എന്ന മദ്യത്തിന്റെ വീര്യം കാസ്ക് സ്ട്രെങ്ത് അഥവാ ബാരൽ പ്രൂഫിലൂടെ രേഖപ്പെടുത്തുന്നു.
വിസ്കി
11.  ഇന്തുപ്പ് എന്നറിയപ്പെടുന്ന രാസവസ്തു?
പൊട്ടാസ്യം ക്ലോറൈഡ്
12.  കറിയുപ്പിന്റെ രാസ നാമം ?
സോഡിയം ക്ലോറൈഡ്
13.  അമോണിയത്തിലെ ഘടക മൂലകങ്ങൾ ഏവ?
ഹൈഡ്രജൻ, നൈട്രജൻ
14.  നവസാരം എന്നറിയപ്പെടുന്ന രാസവസ്തു?
അമോണിയം ക്ലോറൈഡ്
15.  സ്കോവില്ലെ ഹീറ്റ് യൂണിറ്റ് എന്ത് രേഖപ്പെടുത്താനുള്ളതാണ്?
മുളകിന്റെ എരിവ്
16.  സ്കോവില്ലെ ഹീറ്റ് യൂണിറ്റ് പ്രകാരം ലോകത്തിലെ ഏറ്റവും എരിവ് കൂടിയ മുളക്?
ആസാമിലുള്ള നാഗഹാരി എന്ന ഇനം
17.  അപ്പക്കാരം എന്നറിയപ്പെടുന്നത് എന്ത്?
സോഡിയം ബൈകാർബണേറ്റ്
18.  അലക്കുകാരത്തിന്റെ രാസനാമം ?
സോഡിയം കാർബണേറ്റ്
19.  ഹൈപ്പോ എന്നറിയപ്പെടുന്നത് എന്താണ്?
സോഡിയം തയോ സൾഫേറ്റ്
20.  പ്രൂഫ് എന്ന യൂണിറ്റ് എന്തിന്റെ അളവ് രേഖപ്പെടുത്താനുള്ളതാണ്?
മദ്യത്തിന്റെ വീര്യം


Post a comment

0 Comments