1.
ആപ്പിളിൽ
അടങ്ങിയിട്ടുള്ള ആസിഡ് ഏത്?
മാലിക്ക് ആസിഡ്
2.
സോഡാ
വെള്ളത്തിലുള്ള ആസിഡ് ഏത്?
കാർബോണിക്ക് ആസിഡ്
3.
കാർ
ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ് ഏത്?
സൾഫ്യൂറിക്ക് ആസിഡ്
4.
ഓറഞ്ച്,
നാരങ്ങ എന്നിവയിലടങ്ങിയിട്ടുള്ള ആസിഡ് ഏത്?
സിട്രിക്ക് ആസിഡ്
5.
മോര്,
തൈര് എന്നിവയിലടങ്ങിയിട്ടുള്ള ആസിഡ് ഏത്?
ലാക്ടിക് ആസിഡ്
6.
പാലിൽ
സ്വാഭാവികമായുള്ള ആസിഡ് ഏത്?
ലാക്ടിക് ആസിഡ്
7.
വാളൻപുളിയിലുള്ള
ആസിഡ് ഏത്?
ടാർടാറിക്കാസിഡ്
8.
ഇതായ് -
ഇതായ് രോഗത്തിന് കാരണമായ ഘനലോഹമേത്?
കാഡ്മിയം
9.
ശരീരത്തിൽ
വൻതോതിൽ കാഡ്മിയം അടിഞ്ഞുകൂടിയാലുണ്ടാകുന്ന രോഗം?
ഇതായ് - ഇതായ്
10.
മിനമാതാ
രോഗത്തിനു കാരണമായ ലോഹം?
മെർക്കുറി (രസം)
11.
പ്ലംബിസം
എന്ന രോഗത്തിനു കാരണമായ വിഷ ലോഹം?
ലെഡ് (കാരീയം)
12.
ശരീരത്തിൽ
ഫ്ളൂറിന്റെ അളവ് കൂടിയാലുണ്ടാവുന്ന രോഗം?
ഫ്ളൂറോസിസ്
13.
മണ്ണെണ്ണയിലെ
ഘടക മൂലകങ്ങൾ ഏതെല്ലാം?
കാർബൺ, ഹൈഡ്രജൻ
14.
ചീമുട്ടയുടെ
ദുർഗന്ധത്തിനു കാരണമായ വാതകം?
ഹൈഡ്രജൻ സൾഫൈഡ്
15.
പഞ്ചസാരയിലെ
ഘടക മൂലകങ്ങൾ ഏതെല്ലാം?
കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
16.
കേടു
വരാത്ത ഏക ഭക്ഷണ വസ്തു?
തേൻ
17.
മൊബൈൽ
ഫോണുകളിൽ ഉപയോഗിക്കുന്ന ബാറ്ററി ഏത്?
ലിഥിയം അയോൺ ബാറ്ററി
18.
മുളകിന്
എരിവ് നൽകുന്ന രാസവസ്തു?
കാപ്സൈസിൻ
19.
മിന്നാമിനുങ്ങുകളുടെ
തിളക്കത്തിന് കാരണമായ രാസവസ്തു?
ലൂസിഫെറിൻ
20.
പവിഴം,
രത്നങ്ങൾ എന്നിവയുടെ തൂക്കം രേഖപ്പെടുത്തുന്നതിനുള്ള
യൂണിറ്റ് ഏത് ?
മെട്രിക്ക് കാരറ്റ്
0 Comments