കേരള നവോത്ഥാനം - വക്കം അബ്ദുൽ ഖാദർ മൗലവി (1873-1932)


«  വക്കം അബ്ദുൽ ഖാദർ മൗലവി 1873 ല്‍ ചിറയിൻകീഴ് താലൂക്കിലെ വക്കം എന്ന സ്ഥലത്തു ജനിച്ചു.
«  പിതാവിന്റെ മാതൃകുടുംബം മധുര സുൽത്താനേറ്റിലെ ഒരു ഖാസിയുടെ തലമുറയാണ്.
«  മാതാവ് ഹൈദരബാദിൽനിന്നും തിരുവിതാംകൂറിൽ വന്നു താമസമാക്കിയ ഒരു കുടുംബത്തിൽ പെട്ടവരാണ്.
«  കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി.
«  1905 ജനു.19 ന് വക്കം മൗലവി സ്വദേശാഭിമാനി ന്യൂസ് പേപ്പർ പുറത്തിറക്കി.
«  അഞ്ചുതെങ്ങിൽ നിന്നുമാണ് സ്വദേശാഭിമാനി പത്രം പ്രവർത്തനം ആരംഭിച്ചത്.
«  C.P. ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യത്തെ പത്രാധിപർ.
«  1906-ൽ സ്വദേശാഭിമാനിയുടെ പ്രവർത്തനം വക്കത്തേക്കു മാറ്റുകയും പത്രാധിപരായി K. രാമകൃഷ്ണപിള്ളയെ നിയമിക്കുകയും ചെയ്തു.
«  1907 സ്വദേശാഭിമാനിയുടെ പ്രവർത്തനം തിരുവനന്തപുരത്തേക്ക് മാറ്റി.
«  ദിവാൻ രാജഗോപാലാചാരിക്കെതിരെ ന്യൂസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 1910 Sep 26 ന് രാമകൃഷ്ണപിള്ളയെ സർക്കാർ നാടുകടത്തുകയും പ്രസ് കണ്ടുകെട്ടുകയും ചെയ്തു.
«  സർക്കാർ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് 1958-ലാണ് മൗലവിയുടെ അവകാശികൾക്ക് തിരിച്ചുകൊടുത്തത്.
«  പഠിച്ച് സ്വതന്ത്രരാകാനും സംഘടിച്ച് ശക്തരാകാനും മൗലവി മുസ്‌ലിംകളോട് ആവശ്യപ്പെട്ടു.
«  ഈജിപ്ഷ്യൻ നവോത്ഥാന നായകന്മാരായ മുഹമ്മദ് അബ്ദു, റഷീദ് രിദ എന്നിവരിൽ ആകൃഷ്ടനായാണ് മൗലവി കേരള നവോത്ഥാനരംഗത്തേക്ക് എത്തിയത്.
«  തിരുവിതാംകൂർ സർക്കാരിന്‍റെ അറബിക് ബോർഡിന്‍റെ ചെയർമാനായിരുന്നു.
«  മുസ്‌ലിം സമുദായത്തിന്റെ സാംസ്കാരിക നവോത്ഥാനത്തെ ലക്ഷ്യമാക്കി 1906 ൽ "മുസ്‌ലിം" എന്ന മാസിക ഇറക്കി.
«  1918 ൽ "അൽ ഇസ്ലാം'' എന്ന മാസിക തുടങ്ങി. അറബി-മലയാള ലിപി പരിഷ്കരണത്തിന് അൽ ‍ഇസ്‌ലാം മാസിക മികച്ച സംഭാവന നൽകി.
«  1921 ല്‍ ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനത്തിൽ മൗലവി പങ്കെടുത്തു.
«  1923 ല്‍ മുസ്‌ലിം ഐക്യസംഘം രൂപീകരിച്ചു.
«  1925 ൽ ഗാന്ധിജിയെ സന്ദർശിച്ചു.
«  1931 ൽ ദീപിക എന്ന മാസിക തുടങ്ങി.
«  തിരുവിതാംകൂർ മുസ്‌ലിം മഹാസഭ, ചിറയിൻകീഴ് താലൂക്ക് മുസ്‌ലിം സമാജം തുടങ്ങിയ സംഘങ്ങൾ മൗലവി സ്ഥാപിച്ചു.
«  ഉദരരോഗം മൂലം 1932-ൽ അദ്ദേഹം നിര്യാതനായി.

Post a Comment

1 Comments

  1. , എൻ്റെ ദൈവം കല്ലും മരവുമല്ല

    ReplyDelete