General Science Questions and Answers (Malayalam) - Set 4

1.   ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന സംയുക്തം ഏത്?
നൈട്രിക് ഓക്സൈഡ്
2.   വൈദ്യുതി കടത്തിവിടുന്ന കാർബണിന്റെ ക്രിസ്റ്റൽ രൂപാന്തരമാണ് .............
ഗ്രാഫൈറ്റ്
3.   മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
ഹൈഡ്രോസയനിക് ആസിഡ്
4.   നൈട്രജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ഡാനിയൽ റൂഥർഫോർഡ്
5.   'തത്ത്വചിന്തകന്റെ കമ്പിളി' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വസ്തു?
സിങ്ക് ഓക്സൈഡ്
6.   മനുഷ്യ രക്തത്തിന്റെ PH മൂല്യം എത്ര?
7.40
7.   ശുദ്ധ ജലത്തിന്റെ പി.എച്ച്. മൂല്യം എത്ര?
ഏഴ്.
8.   ആസിഡുകളും ബേസുകളുമായി പ്രവർത്തിക്കുമ്പോൾ .............. ഉണ്ടാകുന്നു.
ജലവും ലവണങ്ങളും
9.   പി.എച്ച്. മൂല്യം ഏഴിൽ കൂടിയ രാസവസ്തുക്കൾ?
ബേസുകൾ (ആൽക്കലി)
10.  കാപ്പിയുടെ PH മൂല്യം എത്ര?
5
11.  ചായയുടെ PH മൂല്യം എത്ര ?
5.5
12.  മൂത്രത്തിന്റെ PH മൂല്യം എത്ര?
6
13.  പാലിന്റെ PH മൂല്യം എത?
6.5 - 6.7
14.  PH മൂല്യം 7 ൽ താഴെയുള്ളവ?
ആസിഡ്
15.  PH ന്റെ പൂർണ്ണരൂപം?
പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ
16.  റഫ്രിജറേറ്ററുകളിൽ കൂളന്റായി ഉപയോഗിക്കുന്നത് എന്ത്?
ഫ്രിയോൺ
17.  മാംസ്യത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
അമിനോ ആസിഡ്
18.  ജിപ്സത്തിന്റെ രാസ നാമം എന്ത്?
കാൽസ്യം സൾഫേറ്റ്
19.  മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം?
ലിഥിയം
20.  ഏറ്റവും ഭാരം കൂടിയ വാതകം?
റഡോൺ


Post a comment

0 Comments