General Science Questions and Answers (Malayalam) - Set 2

1.   രണ്ടോ അതിലധികമോ ഘടക മൂലകങ്ങൾ ചേർന്നതും അതിലൊന്നെങ്കിലും ലോഹവുമായ പദാർത്ഥത്തിന് പറയുന്ന പേര്?
ലോഹസങ്കരം
2.   ദ്രവിക്കലിനെ ഏറ്റവും നന്നായി ചെറുക്കുന്ന ലോഹം ഏത്?
ഇറിഡിയം
3.   ചന്ദ്രനിലെ പാറകളിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?
ടൈറ്റാനിയം
4.   ഗാൽവനൈസേഷൻ ചെയ്യാനുപയോഗിക്കുന്ന ലോഹം ഏത്?
സിങ്ക്
5.   കുളി സോപ്പിൽ അടങ്ങിയിട്ടുള്ള ലോഹം ഏത് ?
പൊട്ടാസ്യം
6.   അടിച്ചു പരത്തി ഷീറ്റുകളാക്കാൻ സഹായിക്കുന്ന ലോഹ സവിശേഷതക്ക് പറയുന്ന പേര്?
മാലിയബിലിറ്റി
7.   വലിച്ചു നീട്ടി കമ്പികളാക്കാൻ സഹായിക്കുന്ന ലോഹ സവിശേഷതക്ക് പറയുന്ന പേര്?
ഡക്റ്റിലിറ്റി
8.   കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹം ഏത്?
അലുമിനിയം
9.   മരതകത്തിന്റെ നിറം എന്താണ്?
പച്ച
10.  യഥാർത്ഥ വജ്രം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്?
അൾട്രാവയലറ്റ് കിരണങ്ങൾ
11.  ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്ന വസ്തു?
വജ്രം
12.  ഗ്ലാസിനെ ദ്രവിപ്പിക്കാൻ കഴിവുള്ള ആസിഡ് ?
ഹൈഡ്രോ ഫ്ളൂറിക് ആസിഡ്
13.  കാർബൺ മേണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി കൂടിച്ചേരുമ്പോഴുണ്ടാകുന്ന സംയുക്തം?
കാർബോക്സി ഹീമോഗ്ലോബിൻ
14.  ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവാതകം?
മീഥൈൽ ഐസോ സയനേറ്റ്
15.  താജ്മഹലിന്റെ നിറം മങ്ങാൻ കാരണമായ വാതകം?
സൾഫർ ഡൈ ഓക്സൈഡ്
16.  ഓസോൺ പാളിയിൽ വിള്ളൽ വീഴാൻ കാരണമായ പ്രധാന രാസവസ്തു?
ക്ലോറോ ഫ്ളൂറോ കാർബൺ (CFC)
17.  ജലാശയങ്ങളിൽ പോഷകങ്ങൾ അമിതമാകുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണത്തിന് പറയുന്ന പേര്?
യൂട്രോഫിക്കേഷൻ
18.  ജലത്തിൽ ലയിക്കുന്ന ഗ്ലാസ് ഏതാണ്?
സോഡിയം സിലിക്കേറ്റ് (വാട്ടർ ഗ്ലാസ്)
19.  മഞ്ഞളിന്റെ മഞ്ഞ നിറത്തിനു കാരണമായ രാസവസ്തു?
കുർക്കുമിൻ
20.  ചതുപ്പ് വാതകം (Marsh gas) എന്നറിയപ്പെടുന്നത്?
മീഥേയ്ൻ


Post a comment

0 Comments